Share this Article
Union Budget
ഹണി റോസിനെതിരായ സൈബർ ആക്രമണം ; ഒരാൾ അറസ്റ്റില്‍
honey rose

നടി ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുമ്പളം സ്വദേശിയാണ് അറസ്റ്റിലായത്. നടിയുടെ പരാതിയില്‍ 27 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസടുത്തു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിനു താഴെ മോശമായ രീതിയില്‍ കമെന്റ് ഇട്ടവർക്കെതിരെയാണ് നടി പരാതി നല്‍കിയിരുന്നത്.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 27 പേര്‍ക്കെതിരെ നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് പരാതി നല്‍കിയത്. ഒരു പ്രമുഖ വ്യക്തി തുടര്‍ച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് വെളിപ്പെടുത്തിയിരുന്നു.

താന്‍ പോകുന്ന ചടങ്ങുകളില്‍ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories