Share this Article
പെരിയ ഇരട്ടക്കൊലകേസ് ;സിപിഐ എം നേതാവ് അടക്കം 4 പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
Periya double murder case

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഐ എം നേതാവ് കെ.വി കുഞ്ഞിരാമന്‍ അടക്കം 4 പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരാണ്  കോടതിയെ സമീപിച്ചത് .

സി ബി ഐ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും സിബിഐ കേസില്‍ പെടുത്തിയതാണന്നുമാണ് പ്രതികളുടെ വാദം. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നു കടത്തിയതിന് 4 പേര്‍ക്കും കോടതി അഞ്ചുവര്‍ഷം കഠിന തടവാണ് വിധിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories