തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദികളിൽ മത്സരം മുറുകുമ്പോൾ എച്ച്എസ്എസ് നാടകമത്സരത്തിലെ മികച്ച നടിയായി കോഴിക്കോട് ബിഇഎം ഗേൾസ് സ്കൂളിലെ അശ്വയ കൃഷ്ണ.വിനേഷ് ഫോഗട്ടിന്റെ ജീവിതം അഭിനയ മികവ് കൊണ്ട് ഹൃദയത്തിൽ സ്പർശിക്കും വിധം അവതരിപ്പിച്ചാണ് അശ്വയ മികച്ച നടിയായത്.
കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും കോഴിക്കോട് കോക്കല്ലൂർ ജി.എച്ച്.എസ്.എസിലെ യദുകൃഷ്ണ റാം മികച്ച നടനായി.കോക്കല്ലൂരിന്‍റെ ഏറ്റം നടകത്തിലെ മാരി എന്ന ആനയുടെ രണ്ട് കാലഘട്ടം, സർക്കാർ പ്രതിനിധി എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങൾ അനശ്വരമാക്കിയാണ് യദു മികച്ച നടനായത്.
പാരിസ് ഒളിമ്പിക്‌സ് വേദിയില്‍ നിന്ന് കണ്ണീരുമായി മടങ്ങിയ വിനേഷ് ഫോഗട്ടിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിദ്യാർത്ഥികൾ ഫൈറ്റര്‍ നാടകം അവതരിപ്പിച്ചത്. നാടകത്തിലെ ചിന്ന എന്ന കഥാപാത്രത്തെയാണ് അശ്വയ വേദിയിൽ എത്തിച്ചത്.
മത്സരഫലം വന്നപ്പോൾ നാടകത്തിന് എ ഗ്രേഡും ലഭിച്ചു. രചനയും സംവിധാനവും നിർവഹിച്ചത് കോഴിക്കോട് സ്വദേശി ബിനിഷ് കെ ആണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം, മനുഷ്യനും പ്രകൃതിയും, ലിംഗ സമത്വം തുടങ്ങി സമ്മിശ്ര വിഷയങ്ങൾ നാടകത്തിൽ ചർച്ചയായി. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഫൈറ്റർ എന്ന നാടകത്തിന് ലഭിച്ചത്.മേക്കപ്പ്മാൻ കക്കോടി സ്വദേശി ഷനോജിന്‍റെയും നൃത്ത അധ്യാപിക സ്മിതയുടെയും മകളാണ് അശ്വയ കൃഷ്ണ.
പാരിസ് ഒളിംപിക്‌സിലെ ഗുസ്തി ഇനത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷിനെ ഓര്‍മ്മിപ്പിച്ച നാടകത്തിന് നിറഞ്ഞ കൈയ്യടികളാണ് പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നത്. 'ഫൈറ്ററി'ല്‍ വിനേഷിന്റെ കഥാപാത്രത്തിന്റെ പേര് 'ചിന്ന' എന്നായിരുന്നു. ദുഷ്ടയായ കോച്ചും അരങ്ങിലെത്തിയിരുന്നു. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായ, ഇന്ത്യയുടെ കായിക ചരിത്രത്തില്‍ തന്നെ നോവായി മാറിയ വിനേഷിന്റെ ജീവിതകഥ കണ്ടുനിന്നവരുടെയും കരളലിയിപ്പിച്ചിരുന്നു.
കോഴിക്കോട് കോക്കല്ലൂർ ജി.എച്ച്.എസ്.എസിലെ യദുകൃഷ്ണ റാം മികച്ച നടനായി. കോക്കല്ലൂരിന്‍റെ ഏറ്റം നടകത്തിലെ മാരി എന്ന ആനയുടെ രണ്ട് കാലഘട്ടം, സർക്കാർ പ്രതിനിധി എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങൾ അനശ്വരമാക്കിയാണ് യദു മികച്ച നടനായത്. തൃശൂർ സ്വദേശി നിഖിൽ ദാസിന്‍റേതാണ് രചനയും സംവിധാനവും. തുടർച്ചയായി ഒമ്പതാം വർഷമാണ് നാടകത്തിൽ കോക്കല്ലൂർ വിജയഗാഥ തീർക്കുന്നത്. രാമചന്ദ്രൻ-ഹിമ ദമ്പതികളുടെ ഏക മകനാണ് യദു.
ഇരുവരിലൂടെയും ഹയർസെക്കൻഡറി വിഭാഗം മികച്ച നാടക നടൻ, നടി പട്ടം കോഴിക്കോട് സ്വന്തമാക്കി. കോക്കല്ലൂർ എച്ച്.എസ്.എസ് നേരിട്ടും ബി.ഇ.എം എച്ച്.എസ്.എസ് അപ്പീൽ വഴിയുമാണ് മേളക്കെത്തിയത്.