ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ലൊക്കേഷന്‍ പരിശോധിക്കാന്‍ പോയ ആര്‍ട്ട് ഡയറക്ടര്‍ അപകടത്തില്‍ പെട്ടു. കൊച്ചി പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് മുന്‍പില്‍ പൈലിങ് ചെളി നിറഞ്ഞ ചതുപ്പില്‍ മുങ്ങിത്താണാണ് അപകടം.മലപ്പുറം സ്വദേശി നിമേഷാണ് ചതുപ്പില്‍ മുങ്ങിത്താണത്. അതുവഴിപോയ യാത്രക്കാരനാണ് മുട്ടുവരെ മുങ്ങി നില്‍ക്കുന്ന നിമേഷിനെ കണ്ടത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി നിമേഷിനെ പുറത്തെടുക്കുകയും ചെയ്തു.യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡുകളും പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.