തന്നെ സസ്പെൻഡ് ചെയ്തതിൽ ഡിജിറ്റൽ തെളിവുകൾ നൽകാൻ ആവശ്യപ്പെട്ട് എൻ.പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. രേഖകളും തെളിവുകളും നല്‍കാത്തത് നിയമവ്യവസ്ഥയുടെ ലംഘനമെന്നും കത്തില്‍ പറയുന്നു.
എൻ പ്രശാന്തിന്റെ ഭാഗത്ത് നിന്ന് വീണ്ടും അസാധാരണ നീക്കങ്ങളാണ് ഉണ്ടാകുന്നത്. ചീഫ് സെക്രട്ടറിയോട് ചാർജ് മെമ്മോയിൽ വിശദീകരണം ചോദിച്ചതിന് പിന്നാലെ സസ്പെൻഷന് ആധാരമായ ഡിജിറ്റൽ തെളിവുകൾ കൂടി നൽകാൻ ആവശ്യപ്പെട്ടു. രേഖകളും തെളിവുകളും നല്‍കാത്തത് നിയമവ്യവസ്ഥയുടെ ലംഘനമെന്നും കത്തില്‍ പറയുന്നു.
തനിക്കെതിരെ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ സ്വകാര്യ വ്യക്തിയിൽ നിന്ന് ശേഖരിച്ചതാണെന്നും അത് കൃത്രിമമായി നിർമ്മിച്ചതാണെന്ന് സംശയമുണ്ടെന്നും പ്രശാന്ത് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം തെളിവുകൾ എന്ന് പറയുന്ന ഡിജിറ്റൽ രേഖകൾ തനിക്ക് പരിശോധിക്കാൻ അവകാശം ഉണ്ടെന്നും കത്തിൽ പറയുന്നു. പലതവണ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാത്തത് എന്തെന്നും ചോദിക്കുന്നു.
ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട് തെളിവായി ശേഖരിച്ചത് സർക്കാർ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് അല്ലെന്ന് വാദിച്ച എൻ പ്രശാന്ത്, അതിന്റെ ആധികാരികത സർക്കാരിന് ബോധ്യപ്പെട്ടിട്ടില്ല എന്നും മുൻപ് സൂചിപ്പിച്ചിരുന്നു. പ്രശാന്ത് തുടർ നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോകാണാന് തീരുമാനിച്ചിരിക്കുന്നത്.