നേപ്പാളിലുണ്ടായ വന്‍ ഭൂചലനത്തിൽ 95 പേർ മരിച്ചു. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിബറ്റന്‍ അതിര്‍ത്തിക്കരികെയാണ് ഉണ്ടായത്. അസമിലും ബിഹാറിലും പശ്ചിമബംഗാളിലും, ഡല്‍ഹിയിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു. ബംഗ്ലദേശ്, ഭൂട്ടാന്‍, ചൈന എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി.
രാവിലെ ആറരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയ പ്രദേശമായ ലൊബൂചെയില്‍ നിന്നും 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് നിഗമനം. ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്താണ് നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്.
2015 ലെ ഭൂചലനം കനത്ത നാശമാണ് നേപ്പാളിലെങ്ങുമുണ്ടാക്കിയത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.