സ്ത്രീയുടെ ശരീരഘടനയെ കുറിച്ചുള്ള അതിരുവിട്ട വര്‍ണ്ണന ലൈംഗിക അതിക്രമമാണെന്ന് ഹൈക്കോടതി. തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതി റദ്ദാക്കണമെന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് ജീവനക്കാരനെതിരെ കേസെടുത്തത്. ലൈംഗിക അധിക്ഷേപവും, ആംഗ്യവും, സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
സ്ത്രീയുടെ ശരീരഘടനയെക്കുറിച്ചുള്ള വര്‍ണ്ണന ലൈംഗീകാധിക്ഷേപമല്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി നിരസിച്ചു. 2017 ലാണ് യുവതി സഹപ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്.