കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവം മൂന്നാം പതിപ്പിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. കഥാകാരൻ എം മുകുന്ദൻ, ഇന്ത്യൻ മിത്തോളജിസ്റ്റ് ദേവ്ദത്ത് പട്നായിക്ക് എന്നിവർ അതിഥികളായി .
മലയാള സാഹിത്യത്തിന് നൽകിയ നിസ്തുല സംഭാവനയ്ക്കുള്ള പുരസ്കാരം മയ്യഴിയുടെ കലാകാരൻ മലയാളത്തിന്റെ സ്വന്തം എം മുകുന്ദന് നൽകി കൊണ്ടാണ് പുസ്തകോത്സവത്തിന്റെ താളുകൾ തുറക്കപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തു…കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കര്‍ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി.
പുരാണ ഇതിഹാസങ്ങളെ ആധുനിക കാലവുമായി ചേർത്തുവെച്ച് ഇന്ത്യൻ സമൂഹത്തിന് സംഭാവന ചെയ്ത ദേവ്ദത്ത് പട്നായിക്ക് പരിപാടിയിൽ അതിഥിയായി..ഭാവനയിലൂന്നി പുരാണങ്ങൾ സത്യത്തെ പ്രകാശിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു..
നർത്തകി മേതിൽ ദേവിക, ദേശീയ നേതാവായ ബൃന്ദ കാരാട്ട്, ബെന്യാമിൻ ബിപിൻ ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രഗൽഭർ വിവിധ സെഷനുകളിൽ പങ്കെടുക്കും.