അസമിലെ ദിമാ ഹസാവോ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഇതുവരെ നാല് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ക്ക് ഖനിയില്‍ അകപ്പെട്ടത്.
അസം, മേഘാലയ അതിര്‍ത്തിയിലെ ഉമ്രാങ്‌സുവില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്ന അഞ്ച് പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.