മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. നാഗ, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കാംജോങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ താല്‍ക്കാലിക ക്യാമ്പിന് പ്രതിഷേധക്കാര്‍ തീയിട്ടു .നാഗ, കുക്കി വിഭാഗങ്ങള്‍ക്കിടയിലുള്ള ഭൂമി തര്‍ക്കമാണ് സംഘര്‍ഷത്തിന്റെ കാരണം.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ രണ്ട് സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്യാമ്പിലെ അര്‍ദ്ധസൈനികര്‍ ആളുകളെ ദ്രോഹിക്കുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിച്ചു.