അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ പങ്കെടുക്കും.
ഈ മാസം 20 നാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വാഷിങ്ടന്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോളില്‍ യുഎസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. സന്ദര്‍ശന വേളയില്‍ അമേരിക്കയിലെ വിവിധ പ്രതിനിധികളുമായും എസ്.ജയശങ്കര്‍ ചര്‍ച്ച നടത്തും.