സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സമരം തുടങ്ങി. ഉച്ചയ്ക്ക് 12 വരെയാണ് സമരം. കോഴിക്കോട് മേഖലയിലെ എച്ച്.പി.സി.എൽ ടാങ്കർ തൊഴിലാളികൾ പെട്രോൾ ഡീലർമാരെ കഴിഞ്ഞദിവസം മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പമ്പുകൾ അടച്ചിട്ടത്. അതേസമയം മണ്ഡലകാലമായതിനാൽ ശബരിമല മേഖലയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.