ജമ്മുകാശ്മീരിലെ തന്ത്രപ്രധാനമായ ഇസഡ് മോര്‍ തുരങ്കപാത ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്നതാണ് ഇസഡ് മോര്‍ തുരങ്കപാത. ലഡാക്കിലേക്ക് സൈനിക ടാങ്കുകളുടെ നീക്കം എളുപ്പമാക്കുന്നതിനായാണ് തുരങ്ക പാതയുടെ നിര്‍മാണം. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍ എത്തുന്നത്.