Share this Article
ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ്; 200 വിമാനങ്ങള്‍ വൈകി
Delhi Airport Flight Delays Due to Heavy Fog

ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് 200 വിമാനങ്ങള്‍ വൈകി. നിരവധി ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു. ഡല്‍ഹിയില്‍ 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും കനത്തമൂടല്‍മഞ്ഞ് കാരണം കുറഞ്ഞത് 26 ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.

ഫ്ളൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും ഡല്‍ഹി-എന്‍സിആര്‍ മേഖല, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories