യുക്രെയിനെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മലയാളികളെ കടത്തുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസ് എടുത്തു. തൃശൂർ കൊടകര പോലീസ് ആണ് കേസെടുത്തത്. കൂലി പട്ടാളത്തിൽ നിന്നും മോചിതനായ കൊരട്ടി സ്വദേശി സന്തോഷിന്റെ പരാതിയിലാണ് കേസ്.
തൊഴിൽ തട്ടിപ്പിന് ഇരയാക്കി എന്ന് കാണിച്ചാണ് പരാതി നൽകിയത്..തൃശൂർ സ്വദേശി സുമേഷ് ആൻറണിയെ പ്രതിയാക്കിയാണ് കൊടകര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി കഴിഞ്ഞ ദിവസം യുക്രൈൻ- റഷ്യ യുദ്ധമുഖത്ത് കൊല്ലപ്പെട്ടിരുന്നു. നേരത്തെ മറ്റൊരു തൃശ്ശൂർ സ്വദേശിയും സമാനമായി യുദ്ധമുഖത്ത് കൊല്ലപ്പെട്ടിരുന്നു