ഗാസയിലെ വെടിനിര്‍ത്തലിനായുള്ള കരാര്‍ അന്തിമഘട്ടത്തിലേക്ക്. കരട് കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആദ്യഘട്ടത്തില്‍ 33 ബന്ദികളെയും ആയിരം പലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചേക്കും. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്‍കയ്യെടുത്ത് ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയിലാണ് കരടുരേഖയായത്.
അമേരിക്കൻ പ്രസിഡൻ്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡന്‍ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്. ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും ഇതുവരെയുള്ള കാര്യങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.