15 മാസത്തിനുശേഷം ഗാസയിൽ വെടിയൊച്ച നിലയ്ക്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ധാരണ ഇസ്രയേലും ഹമാസും അംഗീകരിച്ചു. കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും.
15 മാസം ആയി ഗാസിയിൽ നടക്കുന്ന ഇസ്രയേൽ ഹമാസ് യുദ്ധത്തിന് താൽക്കാലികമായി ആശ്വാസം. ഈജിപ്തിന്റെയും അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് കരാർ രേഖ തയ്യാറാക്കിയത്.കരാർ രേഖയുടെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലായിയാണ് ഇസ്രയേൽ ഹമാസ് യുദ്ധത്തിന് വിരാമം ഇടുന്നത്.
ആറാഴ്ചകളിലായി 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 33 ബന്ധികളെ ഗാസ മോചിപ്പിക്കും, ഇതിനു പകരമായി ഇസ്രായേലിന്റെ തടവറയിലുള്ള നൂറോളം പാലസ്തീൻകാരെ മോചിപ്പിക്കും.യുദ്ധത്തിൽ ഗാസിയുടെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്നിട്ടുണ്ട്.
2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഗാസയിൽ 46,707 പേരാണ് കൊല്ലപ്പെട്ടത്. കരാർ രേഖയുടെ ആദ്യഘട്ടം അനുസരിച്ചു ഇരുകക്ഷികളും ഒരേപോലെ സമീപിക്കുകയാണെങ്കിൽ രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലൂടെയും കരാർ രേഖ പോലെ സമാധാനന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.