കേരള കലാമണ്ഡലത്തിലെ ആദ്യ പുരുഷ നൃത്ത അധ്യാപകനായി ആർ എൽ വി രാമകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചു. ഭരതനാട്യത്തിൽ അസിസ്റ്റൻറ് പ്രൊഫസറായാണ് നിയമനം. യുജിസി മാർക്ക് നിർദ്ദേശപ്രകാരം രണ്ട് മാസം മുൻപാണ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് .
യോഗ്യത പരീക്ഷയും അഭിമുഖ പരീക്ഷയും നടത്തി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നാമനായി ആണ് രാമകൃഷ്ണന്റെ നിയമനം. ചലച്ചിത്രതാരം കലാഭവൻ മണിയുടെ സഹോദരനായ ആർ.എൽ.വി രാമകൃഷ്ണൻ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഒന്നാം റാങ്ക് ജേതാവാണ്. രാമകൃഷ്ണനൊപ്പം മറ്റ് 9 പേരും ഇന്ന് അസിസ്റ്റൻറ് പ്രൊഫസർമാരായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.