ഇന്ത്യന്‍ ആണവോര്‍ജ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചു. ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍, ഇന്ദിരാഗാന്ധി അറ്റോമിക് റിസര്‍ച്ച് സെന്റര്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധമാണ് പിന്‍വലിച്ചത്.
ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് തീരുമാനം. ഉപരോധം പിന്‍വലിച്ചത് ആണവമേഖലയില്‍ സാങ്കേതിക വിദ്യ കൈമാറ്റത്തിനും ഗവേഷണത്തിനും ഈര്‍ജ സഹകരണത്തിനും സഹായകമാവും. ശീതയുദ്ധകാലത്ത് ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇപ്പോള്‍ നീക്കിയത്. ഇന്ത്യ ആണവശക്തിയാകുന്നത് തടയലായിരുന്നു അമേരിക്കയുടെ ലക്ഷ്യം