നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാറ്റം. ട്രംപിന്റെ സത്യപ്രതിജ്ഞ കാപിറ്റോള്‍ ഹില്‍സിന് അകത്ത് നടത്താന്‍ തീരുമാനിച്ചു. അതിശൈത്യമുന്നറിയിപ്പിനെ തുടര്‍ന്നാണ് മാറ്റം. സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന മറ്റന്നാള്‍ താപനില മൈനസ് ഡിഗ്രീ സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
1985 ന് ശേഷം ആദ്യമായാണ് കാപിറ്റോള്‍ ഹില്‍സിന് അകത്ത് സത്യപ്രതിജ്ഞ നടക്കാന്‍ പോകുന്നത്. താപനില മൈനസ് 7 ഡിഗ്രീ സെല്‍ഷ്യസ് താഴ്ന്നതിനെത്തുടര്‍ന്ന് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാപിറ്റോള്‍ ഹില്‍സിന് അകത്ത് നടത്തിയത്.