ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. 11 അംഗ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നല്‍കിയത്. ഇതേത്തുടര്‍ന്ന് കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. 33 അംഗ മന്ത്രിസഭയുടെ തീരുമാനം ഉടനുണ്ടാകുമെന്നാണു വിവരം. മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമിട്ട് ഗാസയില്‍ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആഹ്‌ളാദത്തോടെയായിരുന്നു ഗാസയിലെ ജനങ്ങള്‍ ഈ വാര്‍ത്തകളെ സ്വീകരിച്ചത്. വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണച്ച് ലോക രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.