ഗാസ വെടിനിര്‍ത്തല്‍ താല്‍ക്കാലികമെന്നും ഹമാസ് ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണമെന്നും ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് ഇതുവരെ നല്‍കിയില്ലെന്നും ഇസ്രയേല്‍ പറഞ്ഞു. കരാര്‍ ലംഘനങ്ങള്‍ ഇസ്രായേല്‍ സഹിക്കില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമായിരിക്കുമെന്നും നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ഇന്ന് രാവിലെ പ്രാദേശിക സമയം എട്ടര മുതലാണ് മൂന്നു ഘട്ടങ്ങളായുള്ള കരാറിന്റെ ആദ്യഘട്ടംപ്രാബല്യത്തില്‍ വരിക.
ഇന്നലെ ഇസ്രയേല്‍ സമ്പൂര്‍ണ കാബിനറ്റും വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയിരുന്നു.ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസും ആയിരത്തോളം പലസ്തീന്‍ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.