അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്താണ് നടക്കുക. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കും .
വാഷിങ്ടണില്‍ അതിശൈത്യമായതിനാലാണ് കാപിറ്റോളിലെ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
1985-ല്‍ റൊണാള്‍ഡ് റീഗന്റെ സത്യപ്രതിജ്ഞയാണ് ഇതിനുമുന്‍പ് അടഞ്ഞവേദിയില്‍ നടന്നത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം ട്രംപ് രാജ്യത്തെ അഭിസംബോധനചെയ്യും.
2017-21 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുന്നത്.
അതേസമയം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിങ്ടണില്‍ ട്രംപിന്റെ റാലി നടന്നു. അമേരിക്കയുടെ പ്രതിസന്ധി നീക്കാന്‍ അതിവേഗ നടപടികളെന്ന് ട്രംപ്.