ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണപ്രകാരം പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച് ഇസ്രയേല്‍. വെസ്റ്റ് ബങ്കിലെ ജയിലിലുള്ള 90 പേരെയാണ് മോചിപ്പിച്ചത്. പ്രതീക്ഷിച്ചതിലും മണിക്കൂറുകള്‍ വൈകിയായിരുന്നു മോചനം.
ഇതിനിടെ ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാസേന ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ ആദ്യദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ഹമാസ് മോചിപ്പിച്ച ഇസ്രയേല്‍ തടവുകാര്‍ കുടുബാംഗങ്ങളെ കണ്ടു.