മണിയാര്‍ പദ്ധതി കരാര്‍ നീട്ടി നല്‍കുന്നതിനെ സഭയില്‍ അനുകൂലിച്ച് മുഖ്യമന്ത്രി. കാര്‍ബോറാണ്ടത്തിന് ആവശ്യമായ വൈദ്യുതി അവര്‍ ഉല്‍പ്പാദിപ്പിക്കട്ടേയെന്നും മിച്ച വൈദ്യുതി ഉണ്ടെങ്കില്‍ കെഎസ്ഇബിക്ക് നല്‍കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാർ 25 വർഷത്തേക്ക് നീട്ടിനൽകാനാണ് സർക്കാർ തീരുമാനം. വിഷയത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.