സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാര്‍ക്ക് ആറ് ഗഡു കുടിശ്ശികയെന്ന് പ്രതിപക്ഷം ആരോപിച്ചു. അഞ്ച് വര്‍ഷമായി ലീവ് സറണ്ടര്‍ തടഞ്ഞ് വെച്ചിരിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാതെ കൈയ്യില്‍ വെച്ചിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 22% വരെ ഡിഎ കൊടുക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരില്ലെങ്കില്‍ ഡിഎ സംവിധാനം തകര്‍ന്നു പോകുമെന്ന് ജീവനക്കാര്‍ക്ക് നന്നായി അറിയാമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.