97ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക ഇന്ന് പ്രഖ്യാപിക്കും. കാലിഫോര്‍ണിയയിലെ സാമുവല്‍ ഗോള്‍ഡ്വിന്‍ തിയ്യറ്ററില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് പ്രഖ്യാപനം.
24 ഇനങ്ങളിലേക്കുള്ള പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുക. ബ്ലെസ്സി ചിത്രമായ ആടുജീവിതവും പായല്‍ കപാഡിയ ചിത്രമായ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റുമാണ് ഓസ്‌കാര്‍ പ്രതീക്ഷയുള്ള മലയാളചിത്രങ്ങള്‍.
ഈമാസം 17നാണ് നോമിനേഷന്‍ പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോസ് ആഞ്ചലസിലെ തീപിടിത്തം മൂലം മാറ്റിവെക്കുകയായിരുന്നു. മാര്‍ച്ച് 2ന് ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയ്യറ്ററിലാണ് ഓസ്‌കാര്‍ വിതരണം.