വിഎസ് അച്യുതാനന്ദനെ വസതിയിൽ എത്തിക്കണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. പഠനകാലം മുതൽ വിഎസിനെ കുറിച്ച് കേട്ടിരുന്നതായും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ഊഷ്മളമായിരുന്നുവെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ഗവർണർ കൂട്ടിച്ചേർത്തു...