Share this Article
അനധികൃതമായി അമേരിക്കയില്‍ കുടിയേറിവരെ തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ല; എസ്.ജയശങ്കര്‍
Jaishankar

അനധികൃതമായി അമേരിക്കയില്‍ കുടിയേറിവരെ തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെ ഇന്ത്യ തിരിച്ചു വിളിക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. അതേസമയം 18,000 ഇന്ത്യക്കാരുണ്ടോ എന്നത് പറയാനാകില്ലെന്നും ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിക്കണമെന്നും എസ്.ജയശങ്കർ പറഞ്ഞു. ഇന്ത്യയുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നുവെന്ന സന്ദേശം ട്രംപ് ഭരണകൂടം നല്‍കിയെന്നും എസ്.ജയശങ്കര്‍ വാഷിങ്ടണില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories