ആനയെഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച ഹൈക്കോടതി ഉത്തരവിലെ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി അടിയന്തിരവാദം സാധ്യമാകില്ലെന്നും സുപ്രീംകോടതി.
ലോസ് ആഞ്ചലസില്‍ കാസ്റ്റയ്ക് തടാകത്തിന് സമീപം വീണ്ടും കാട്ടുതീ
യുഎസിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു കാട്ടുതീ പടരുന്നു.കാസ്റ്റയ്ക് തടാകത്തിനു സമീപം തുടങ്ങിയ കാട്ടുതീ വെറും രണ്ട് മണിക്കൂറു കൊണ്ട് 5000 ഏക്കറോളം വ്യാപിച്ചു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്.
അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോട് വീടുകള്‍ ഒഴിയാന്‍ നിർദേശിച്ചു. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുന്നുണ്ട്. വളരെ ആശങ്കാജനകമായ സാഹചര്യമാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.
മണിക്കൂറുകള്‍ക്കുള്ളില്‍ 8,000 ഏക്കറിലേറെ പ്രദേശത്തേക്കാണു തീ വ്യാപിച്ചത്. ശക്തവും വരണ്ടതുമായ കാറ്റുകള്‍ പ്രദേശത്ത് വീശിയടിക്കുന്നതാണു തീ ആളിപ്പടരാൻ കാരണം. വന്‍തോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തടാകത്തിനു ചുറ്റിലെയും 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം നല്‍കി. പ്രദേശവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്.