Share this Article
സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്‌
 Sandra Thomas, B Unnikrishnan

നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്. പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. നിര്‍മാതാവ് ആന്റോ ജോസഫ് രണ്ടാം പ്രതിയാണ്. 


കഠിനംകുളം ആതിര കൊലക്കേസ്; ചികിത്സയില്‍ തുടർന്ന് പ്രതി ജോൺസൺ

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇയാളുടെ ഉള്ളില്‍ വിഷാശം ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ജോണ്‍സണ്‍ന്റെ ആരോഗ്യ നില തൃപ്തികരമാണ്.

രണ്ട് ദിവസമെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിര്‍ദേശം. അതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ആശുപത്രിയിലുള്ള പ്രതി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്.

കോട്ടയത്തുനിന്നും ഇന്നലെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെ ആതിരയെ പരിചയപ്പെട്ട ജോണ്‍സന്‍ ഇവരില്‍ നിന്ന് പണവും തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് തന്റെ ഒപ്പം വരാത്തത് കൊണ്ടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories