പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്ലാന്റ് നിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ബോധപൂര്‍വ്വമായ അഴിമതിയാണ് നടക്കുന്നത്. അഭിപ്രായം പറയാതെ സി.പി.ഐ ഒളിച്ചു കളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.