റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ചയ്ക്ക് ഒരുങ്ങി സർക്കാർ. മന്ത്രി ജി ആർ അനിലിനൊപ്പം ധനമന്ത്രിയും ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കും. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി സംഘടനകൾ അറിയിച്ചത്. നേരത്തെ ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അത് പരാജയമായിരുന്നു.