റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ജി ആർ അനിൽ. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിലേക്ക് വ്യാപാരികൾ പോകരുത്. സമരത്തെ പരാജയപ്പെടുത്തുകയല്ല സർക്കാരിൻറെ ലക്ഷ്യമെന്നും സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.
ധനവകുപ്പും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ ധനമന്ത്രി വിശദമാക്കിയതാണെന്നും സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ തലയിൽ ഭാരം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.