ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. വക്താക്കളുടെ പട്ടികയിലേക്ക് സന്ദീപ് വാര്യരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് അറിയിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പ് കെ.പി.സി.സി സെക്രട്ടറി അഡ്വ. എം. ലിജു പുറത്തിറക്കി. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും.