ഓരോ ആഘോഷങ്ങ ദിനത്തിനും മദ്യത്തിന് റെക്കോർഡയിട്ടാ കേരളം ആഘോഷിക്കുന്നത്. എന്നാൽ മദ്യത്തിന്റെ വില വർദ്ധിച്ചതിൽ പ്രതിഷേധിച്ചവരും ഉണ്ട്.
62 കമ്പനികളുടെ 197 ബ്രാൻഡുകൾക്കാണ് വില വർദ്ധിച്ചിരിക്കുന്നത്. 45 കമ്പനികളുടെ 37 ബ്രാൻഡുകൾക്ക് വില കുറയുകയും ചെയ്തിട്ടുണ്ട് .ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള 'റേറ്റ് കോണ്‍ട്രാക്ട്' അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്നായിരുന്നു ആവശ്യ. 10-100 രൂപ വരെ വില വർധിച്ചിട്ടുണ്ട്.
കലണ്ടർ ബ്രാണ്ടിക്ക് 1180 നിന്ന് 1200 രൂപയാണ് വർദ്ധിച്ചത്, മാജിക് മൊമെന്റ്, ഡാഡി വിൽസൺ, ജവാൻ, തുടങ്ങി നിരവധി ബ്രാൻഡുകളുടെ മദ്യത്തിനും വിലയറിയിട്ടുണ്ട്.
മദ്യവിലയിൽ ഉണ്ടാവുന്ന വർദ്ധന സർക്കാരിന്റെ ഒരു ലാഭ കച്ചവടമാണ് വില കൂട്ടിയാലും വില കുറഞ്ഞാലും മദ്യം വാങ്ങിക്കാൻ ആവശ്യക്കാർ ഏറെയാണ്. മദ്യവില കൂട്ടിയതിൽ ചില പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.
വില കൂട്ടിയാലും മദ്യപിക്കുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടാകില്ല , എന്നാൽ വീട്ടിലിരിക്കുന്ന ഓരോ സ്ത്രീകളുടെയും നെഞ്ചിടിപ്പും കൂടിയിട്ടുണ്ട്. മദ്യത്തിന്റെ വില ഏറിയാലും കുറഞ്ഞാലും സർക്കാരിന് ഇതൊരു ലാഭകച്ചവടമാണ്, ഇതിൽ അകപ്പെട്ട താളം തെറ്റുന്ന ചില മനുഷ്യരുടെ ജീവിതവും ഉണ്ട്.