മുനമ്പം ഭൂമി വിഷയത്തില്‍ അന്വേഷണ കമ്മീഷന് ജുഡീഷ്യല്‍ അധികാരങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് ശുപാര്‍ശ നല്‍കാന്‍ കമ്മീഷനെ അധികാരപ്പെടുത്തിയിട്ടില്ലെന്നും കമ്മീഷന്‍ വസ്തുതാന്വേഷണ സമിതി മാത്രമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയം പരിശോധിച്ച് വസ്തുതകള്‍ സര്‍ക്കാരിനെ ധരിപ്പിക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
കമ്മീഷന്റെ അധികാരത്തെക്കുറിച്ച് ഹര്‍ജിക്കാര്‍ക്കടക്കം മുന്‍വിധി വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വഖഫ് സ്വത്ത് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണന്നും കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കിയത്.
മുനമ്പത്തെ ഭുമിയില്‍നിന്ന് നാനൂറോളം കൈവശക്കാരെ ഒഴിപ്പിക്കാന്‍ വഖഫ്‌ബോര്‍ഡ് നടപടി തുടങ്ങിയതോടെയാണ് വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി കമ്മീഷനെ വച്ചത്.