എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും ഹൈക്കോടതിയില്‍. അന്വേഷണം നിരസിച്ച സിംഗിള്‍ ബഞ്ചുത്തരവിനെതിരെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി.
വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ആവശ്യം തള്ളിയതെന്നും ഹര്‍ജിയിലെ പല ആവശ്യങ്ങളും പരിശോധിച്ചില്ലെന്നും മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസ് നിലവില്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷിച്ചാല്‍ മതിയെന്നും കുടുംബത്തിന്റെ പരാതി പരിശോധിക്കാനും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു.