യു.എസില്‍ വീണ്ടും വിമാനാപകടം. ആറുപേരുമായി പറക്കുകയായിരുന്നു ചെറു വിമാനമാണ് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. ആളപായമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ലിയാര്‍ജെറ്റ് വിഭാഗത്തില്‍പ്പെടുന്ന വിമാനം ജനവാസ കേന്ദ്രത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്നും സ്പ്രിങ്ഫീല്‍ഡ് എയര്‍പോര്‍ട്ടിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര.