സിപിഐഎം കാസർകോട് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാവും. കാഞ്ഞങ്ങാട്ട് നടക്കുന്ന പ്രതിനിധി സമ്മേളനം, പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘൻ ഉദ്ഘാടനം ചെയ്യും.ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചോർച്ചയും, പെരിയ ഇരട്ട കൊലപാതകത്തിലെ പാർട്ടിയുടെ നിലപാടും പ്രധാന ചർച്ചയാകും.