വൈദ്യുതി ഉല്‍പാദന രംഗത്ത് കേരളം വളരെയേറെ നേട്ടം കൈവരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1306.24 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ സോളാര്‍ പാനല്‍ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.