Share this Article
Union Budget
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരെ പ്രഖ്യാപിച്ച അധിക തീരുവ ഈടാക്കുന്നത് വൈകിപ്പിച്ച് അമേരിക്ക
US Delays Additional Tariffs on Canada and Mexico

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരെ പ്രഖ്യാപിച്ച അധിക തീരുവ ഈടാക്കുന്നത് വൈകിപ്പിച്ച് അമേരിക്ക. ഒരുമാസത്തേക്ക് തീരുവ ഈടാക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നുമുതല്‍ ഇറക്കുമതിക്ക് 25 അധിക തീരുവ ഏര്‍പ്പെടുത്തിയ തീരുമാനമാണ് വൈകിപ്പിച്ചത്.

കാനഡയും മെക്‌സിക്കോയും അതിര്‍ത്തി സുരക്ഷയിലും മയക്കുമരുന്ന് കടത്തലിലും കൂടുതല്‍ ജാഗ്രത പുലര്‍ത്താമെന്ന ഉറപ്പിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഡൊണാള്‍ഡ് ട്രംപുമായി നേരിട്ട് സംസാരിച്ചിരുന്നു. അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷ കൂട്ടുമെന്ന് ട്രൂഡോ വ്യക്തമാക്കി

. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഡോണാള്‍ഡ് ട്രംപ് ഈ ആഴ്ച സംസാരിക്കും. ചര്‍ച്ച ചൊനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 10 ശതമാനം തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയുമായി ചര്‍ച്ചന നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories