ഗാസാ മുനമ്പ് ഏറ്റെടുക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. യുദ്ധത്തില്‍ തകര്‍ന്ന ഗാസയെ പുനര്‍നിര്‍മിക്കുമെന്നും ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.ഗാസ വികസിപ്പിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രദേശമാക്കും.
ഗാസയുടെ നിയന്ത്രണം ഹമാസിന് നൽകില്ല. പലസ്ഥീനികളെ ഗാസയ്ക്ക് പുറത്തേക്ക് മാറ്റി പാർപ്പിക്കണമെന്നും ട്രംപ് കൂടിക്കാഴ്ചയിൽ നിർദേശിച്ചു.വൈറ്റ് ഹൌസിലായിരുന്നു ട്രംപും നെതന്യാഹും തമ്മിലുള്ള കൂടിക്കാഴ്ച