എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ആവശ്യം നേരത്തെ തള്ളിയിരുന്നു. നവീന്‍ ബാബുവിനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് സംശയം ഉണ്ടെന്നും സിപിഐഎം നേതാവ് പ്രതിയായ കേസില്‍ സത്യം പുറത്തുവരണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ആവശ്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും.