Share this Article
Union Budget
സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍
Kerala Budget 2025

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്  പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന പശ്ചാത്തലത്തിലാണ്  ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ തയ്യാറെടുക്കുന്നത്  നികുതിയതര വരുമാനം വർദ്ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങൾ ഈ ബഡ്ജറ്റിൽ ഉണ്ടാകാനാണ് സാധ്യത  ഒപ്പം പുതിയ വ്യവസായ സംരംഭങ്ങൾക്ക് പ്രാധാന്യം നൽകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.


സമീപകാലത്ത് ഒന്നും ഇല്ലാത്ത  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴാണ്  പുതിയ ബഡ്ജറ്റിന് ധനമന്ത്രി തയ്യാറെടുക്കുന്നത് .സംസ്ഥാന സർക്കാരിന്റെ പല അഭിമാന പദ്ധതികളും കിതപ്പിന്റെ പാതയിലാണ് ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് പദ്ധതി വിനിയോഗം 43 ദശാംശം 3 4 ആണ്  ആകാശകിരണം പദ്ധതിക്കായി ചിലവഴിച്ചത് കേവലം 20% വയോമിത്രയ്ക്ക് 38 ശതമാനം  ലൈഫ് മിഷന് വെറും 18%  മറ്റ് ക്ഷേമ പദ്ധതികൾക്കെല്ലാമായി ചെലവഴിച്ചത് .


30% മാത്രം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ തുടങ്ങി  പട്ടികജാതി പട്ടികവർഗ്ഗ  വിഭാഗങ്ങളുടെ പദ്ധതിയിൽ വെട്ടിക്കുറച്ചതിനെതിരെ  പ്രതിഷേധം ശക്തമാണ് . ധന പ്രതിസന്ധി കാരണം വൻകട പദ്ധതികൾക്കുള്ള വകയിരത്തലുകളിൽ ഇത്തവണയും നിയന്ത്രണങ്ങൾ ഉണ്ടാകും . വരവ് കൂട്ടാൻ ഇത്തവണയും സേവന നിരക്കുകൾ ഉയർത്താനാണ് സാധ്യത.


അതേസമയം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ ക്ഷേമപെൻഷനിലെ വർദ്ധനവിനുള്ള സാധ്യത കൂടുതലാണ്. വിഴിഞ്ഞം തുറമുഖം  പ്രവർത്തനം തുടങ്ങുന്ന സാഹചര്യത്തിൽ അനുബന്ധ വ്യവസായങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ കടന്നുകൂടാൻ ഇടയുണ്ട് .പുതിയ സ്റ്റാർട്ടപ്പുകൾക്കും ഊന്നൽ നൽകും വ്യവസായ സൗഹൃദ സംസ്ഥാനം എന്ന സ്വപ്നം മുന്നിൽ കണ്ടു തന്നെയായിരിക്കും ബഡ്ജറ്റ് ധനമന്ത്രി ഒരുക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories