അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഐസ്സിയുടെ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്.
യുഎസിനും ഇസ്രയേലിനുമെതിരെ കോടതി തെറ്റായ നടപടി സ്വീകരിക്കുന്നെന്നാണ് ട്രംപിന്റെ ആക്ഷേപം. ഐസിസിക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കും.ഐസിസി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ട്രംപിന്‍റെ ഉത്തരവില്‍ പറയുന്നു. അതെ സമയം ട്രംപിന്‍റെ നടപടിയോട് ഐസിസി ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.