ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി അനാമിക വിനീതിനെയാണ് ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കനകപുരയിലെ ദയാനന്ദ സാഗര്‍ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. കോളേജ് അധികൃതരുടെ സമ്മര്‍ദ്ദം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ കോളേജ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.