പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും ഫ്‌ളാറ്റിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. അനന്തുവിന്റെ അക്കൗണ്ടന്റിനെയും മറ്റ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.
മൊഴിയിലെ വൈരുദ്ധ്യങ്ങളും ചോദ്യങ്ങല്‍ക്ക് കൃത്യമായമറുപടിയില്ലാത്തതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്. രാഷ്ട്രീയനേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുന്‍നിര്‍ത്തിയായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. എന്നാല്‍ ഈ ബന്ധങ്ങളെക്കുറിച്ച് കൃത്യമായ മറുപടി അനന്തുവിനില്ല.
ഫണ്ട് ചിലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. അനന്തുവിന്റെ കുറ്റസമ്മതമൊഴി മുവാറ്റുപുഴ പൊലീസ് രേഖപ്പെടുത്തി. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.