കാസര്‍കോട്ട് സിപിഎമ്മിനെ എം രാജഗോപാലന്‍ നയിക്കും.പാര്‍ടി പ്രവര്‍ത്തനരംഗത്ത് ഏറെ പരിചയമുള്ള നേതാവായ എം രാജഗോപാലന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ അംഗവും, ജില്ലാ സെക്രടറിയേറ്റ് അംഗവുമാണ്. സിപിഐഎം ന്റെ ശക്തികേന്ദ്രത്തിൽ നിന്ന് തന്നെ ഒരാളെ ജില്ലാ സെക്രട്ടറിയി തെരെഞ്ഞെടുത്തത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ജില്ല കമിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്.അഞ്ച്പേർ വനിതകളും. പുതിയ കമ്മിറ്റിയിൽ നാല് ഏരിയ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് നിയുക്ത സി പി എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ പറഞ്ഞു .
കയ്യൂര്‍ സ്വദേശിയായ ഇദ്ദേഹം സിഐടിയു ജില്ലാ സെക്രടറിയുമായിരുന്നു. കൂടാതെ കയ്യൂര്‍ - ചീമേനി പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ലാണ് തൃക്കരിപ്പൂരില്‍ നിന്നാണ് നിയമസഭയിലേക്ക് മത്സരിച്ചത്. 2021 ലും വിജയം ആവര്‍ത്തിച്ചു. പാര്‍ട്ടി കേന്ദ്രത്തില്‍ നിന്ന് തന്നെ ഒരാളെ ജില്ലാ സെക്രട്ടറിയെ തെരെഞ്ഞെടുത്തത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.