ബെംഗളൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരില്‍വച്ചാണ് ബസിന് തീപിടിച്ചത്. ബസിന് തീപടരുന്നത് കണ്ട ഉടന്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്.